HomeKeralaഗൺമാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: SIT റിപ്പോർട്ട് DGP മടക്കി; കൂടുതൽ വ്യക്തത...

ഗൺമാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: SIT റിപ്പോർട്ട് DGP മടക്കി; കൂടുതൽ വ്യക്തത വേണമെന്ന് നിർദേശം, തുടരന്വേഷണം നടത്തും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി മടക്കി. റിപ്പോർട്ടിലെ ചില പ്രധാന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഡിജിപിയുടെ നടപടി.(Gunmen Assault Case, DGP Returns SIT Report Demanding Clarification)

റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഡിജിപി വ്യക്തത വേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് അന്വേഷണ സംഘത്തോട് വിശദീകരണം ചോദിച്ചത്. സംശയമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താനും എത്രയും വേഗം കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം എസ്ഐടിക്ക് നിർദേശം നൽകി.

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ജീവനക്കാരനായ സന്ദീപും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടും പൊലീസ് നടപടികൾ വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Story Summary

DGP has returned the Special Investigation Team (SIT) report on the assault of Youth Congress workers by the former Chief Minister’s gunmen in Alappuzha, demanding further clarification on key areas. The DGP directed the SIT to conduct a follow-up probe into the ambiguous points and submit a revised report at the earliest.

Clickable Info Box