HomeAutoഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് 'റിവർ' ഇനി ആലപ്പുഴയിലും; പുതിയ സ്റ്റോർ തുമ്പോളിയിൽ...

ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ‘റിവർ’ ഇനി ആലപ്പുഴയിലും; പുതിയ സ്റ്റോർ തുമ്പോളിയിൽ പ്രവർത്തനം ആരംഭിച്ചു | River electric scooter showroom alappuzha

ആലപ്പുഴ: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ‘റിവര്‍’ (River electric scooter showroom alappuzha), ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് സ്‌റ്റോര്‍ ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ തുമ്പോളിയിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ അത്യാധുനിക ഷോറൂമിൽ വെച്ചാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ റിവർ റീജിയണൽ മാനേജർ ഡാനിസ് ഡേവിസ്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, വാർഡ് മെമ്പർ റോബിൻ എന്നിവർ പങ്കെടുത്തു. റിവറിന്റെ പ്രശസ്തമായ മൾട്ടി യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ ‘ഇന്‍ഡി’ (Indi), അതിന്റെ ഔദ്യോഗിക ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് ഈ പുതിയ സ്‌റ്റോറില്‍ നിന്നും നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സ്വന്തമാക്കാം.

കേരളത്തിലെ ഇലക്ട്രിക് വാഹന (EV) വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിവർ പുതിയ ഷോറൂമുകൾ തുറക്കുന്നത്. ഇഞ്ചിയോൺ മൊബിലിറ്റിയുടെ കീഴിൽ നിലവിൽ ആലുവ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ റിവർ സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ ഉടൻ തന്നെ ബ്രാൻഡിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മള്‍ട്ടി യൂട്ടിലിറ്റിയും അത്യുഗ്രൻ സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനിലാണ് റിവർ ഇൻഡി സ്കൂട്ടറുകൾ വിപണിയിലെത്തുന്നത്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഇൻഡിക്ക് 163 കിലോമീറ്റർ ദൂരം (True Range) സഞ്ചരിക്കാനാവും. 4 kWh ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ പരമാവധി വേഗതയുള്ള ഇൻഡിക്ക് വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കാര്യക്ഷമമായ കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിൽ ഒരുക്കിയിട്ടുണ്ട്.

1,60,099 രൂപയാണ് ഇന്‍ഡിയുടെ നിലവിലെ എക്‌സ്‌ഷോറൂം വില. ഉപഭോക്താക്കൾക്ക് തുമ്പോളിയിലെ പുതിയ സ്റ്റോർ സന്ദർശിച്ച് ഇന്‍ഡി സ്കൂട്ടറുകൾ നേരിട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്കിംഗ് നടത്തുവാനും സാധിക്കും. സ്കൂട്ടറിനൊപ്പമുള്ള ലൈഫ് സ്റ്റൈൽ ആക്‌സസറികളും മെര്‍ക്കന്റൈസുകളും ഇവിടെ ലഭ്യമാണ്. പുതിയ ഷോറൂമിനെക്കുറിച്ചും ബുക്കിംഗിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് +91 7511100300 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Summary: Electric scooter manufacturer River, in partnership with Incheon Mobility, launched its newest store in Thumboly, Alappuzha. The store features River’s multi-utility EV ‘Indi’, which offers a 163 km range, 4 kWh battery, and a top speed of 90 km/h. Priced at an ex-showroom rate of ₹1,60,099, the brand is expanding further in Kerala with an upcoming outlet in Muvattupuzha.

Clickable Info Box