Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKeralaമന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു: പ്രിയദർശിനി പദ്ധതി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു: പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിനിടെ അപ്രതീക്ഷിത സംഭവം | Minister Bindhu Krishna

🎙️ Latest Podcast

കൊല്ലം: കെഎസ്ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യുടെ കൊല്ലത്തെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറി. സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഘോഷമായി പ്രവർത്തകർ വിതരണം ചെയ്ത പായസം അബദ്ധവശാൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു.(Minister Bindhu Krishna Faces Unexpected Incident During Priyadarshini Bus Launch)

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തതോടെയാണ് സംസ്ഥാനത്തുടനീളം ‘പ്രിയദർശിനി’ ബസുകൾ നിരത്തിലിറങ്ങിയത്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപ്പിലാക്കുന്നത്.

ഈ പദ്ധതി സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും, അവരുടെ സാമ്പത്തിക സ്വാശ്രയത്വത്തിനും സാമൂഹിക മുന്നേറ്റത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും, ഈ ബസുകൾ തങ്ങളുടേതാണെന്ന് അവർക്ക് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Summary 

During the inauguration of the ‘Priyadarshini’ free bus travel scheme in Kollam, Minister Bindhu Krishna faced an unexpected incident when hot ‘payasam’ being distributed by Youth Congress workers accidentally fell on her head. The project, inaugurated earlier by Chief Minister V.D. Satheesan in Thiruvananthapuram, aims to empower women and transgender individuals by providing free travel in KSRTC ordinary buses without causing financial strain to the corporation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.