HomeKeralaഉദ്ഘാടന ദിവസം തന്നെ 'കല്ലുകടി': കുണ്ടറയിൽ നിന്നുള്ള പ്രിയദർശിനി ബസ് സർവീസ്...

ഉദ്ഘാടന ദിവസം തന്നെ ‘കല്ലുകടി’: കുണ്ടറയിൽ നിന്നുള്ള പ്രിയദർശിനി ബസ് സർവീസ് പണിമുടക്കി; മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് പായസം വീണു | Priyadarshini KSRTC bus service

കൊല്ലം: യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ‘പ്രിയദർശിനി’ ബസ് സർവീസ് ഉദ്ഘാടന ദിവസം തന്നെ കല്ലുകടി. ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് പായസം വീണതും, സർവീസ് നടത്തിയ ബസ് വഴിയിൽ തകരാറിലായതും ഏറെ ചർച്ചയായി.(Priyadarshini KSRTC bus service faces technical issues on inaugural day in Kollam)

കൊല്ലം ഡിപ്പോയിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പ്രിയദർശിനി ബസ് പദ്ധതി യാഥാർഥ്യമായതിന്റെ ആഹ്ലാദം പങ്കിടാൻ പായസം വിതരണം ചെയ്തിരുന്നു. മന്ത്രിക്ക് പായസം നൽകുന്നതിനിടെ അബദ്ധത്തിൽ അത് തലയിൽ വീഴുകയായിരുന്നു.

കുണ്ടറയിൽ നിന്നും കായംകുളത്തേക്ക് സർവീസ് ആരംഭിച്ച ബസ്, യാത്രയ്ക്കിടെ വഴിയിൽ വെച്ച് പണിമുടക്കി. എയർ ലീക്ക് ആണ് തകരാറിന് കാരണമായത്. രാവിലെ എട്ടരയോടെ യാത്ര തുടങ്ങിയ ബസ് പെട്ടെന്ന് വഴിയിൽ നിന്നതോടെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റേണ്ടി വന്നു. തുടർന്ന് കൊല്ലം ഡിപ്പോയിൽ നിന്നുള്ള മെക്കാനിക്കൽ ജീവനക്കാർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു.

Story Summary

The inaugural day of the ‘Priyadarshini’ KSRTC bus service in Kollam was marred by technical failures and a minor accident. While Minister Bindu Krishna suffered a minor spill of hot ‘payasam’ during the inauguration, the bus itself broke down midway due to an air leak, leaving passengers stranded.

WhatsApp Channel Banner

Latest updates

ഓണവിപണി ലക്ഷ്യമിട്ട് ബിഎസ്എച്ച് സ്മോൾ അപ്ലയൻസ് പ്രദർശനം കൊച്ചിയിൽ...

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കാനിരിക്കെ, ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാൻഡുകളായ ബോഷ് (Bosch), സീമൻസ് (Siemens) എന്നിവയുടെ മാതൃകമ്പനിയായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് (BSH Home Appliances Pvt. Ltd.)...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന്...

കൊച്ചി: രാജ്യത്ത് ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവായി പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡയുടെ (Takeda) 'ക്യുഡെങ്ക' (Qdenga - TAK-003) വാക്സിന് വിപണനാനുമതി ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്...

പ്രവാസികൾക്കായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ പ്രത്യേക...

കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതിനായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ (Back to Naadu) എന്ന പേരിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു (Wonderla kochi back to...

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...