HomeLifestyleലക്ഷങ്ങൾ വിലയുള്ള ആഡംബര ബാഗും ട്രെഞ്ച് കോട്ടും; കാൻ ചലച്ചിത്രമേളയ്ക്ക് മുൻപ്...

ലക്ഷങ്ങൾ വിലയുള്ള ആഡംബര ബാഗും ട്രെഞ്ച് കോട്ടും; കാൻ ചലച്ചിത്രമേളയ്ക്ക് മുൻപ് അദിതിയുടെ എയർപോർട്ട് ലുക്ക് വൈറൽ | Aditi Rao Airport Look

മുംബൈ: ആലിയ ഭട്ടിനും താര സുതാരിയയ്ക്കും പിന്നാലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഒരുങ്ങുന്ന നടി അദിതി റാവു ഹൈദരിയുടെ എയർപോർട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു ( Aditi Rao Airport Look). ലോറിയൽ പാരിസിന്റെ ബ്രാൻഡ് അംബാസഡറായി കാൻ വേദിയിലേക്ക് തിരിക്കും മുൻപ് മുംബൈ എയർപോർട്ടിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ‘ക്വയറ്റ് ലക്ഷ്വറി’ സ്റ്റൈലിലുള്ള അദിതിയുടെ വസ്ത്രധാരണവും ആക്സസറീസുമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം.

പ്രമുഖ ഫാഷൻ ബ്രാൻഡായ സാക്ഷ ആൻഡ് കിന്നിയുടെ 37,000 രൂപ വിലമതിക്കുന്ന പ്രിന്റഡ് ലൈറ്റ്‌വെയിറ്റ് ട്രെഞ്ച് കോട്ടാണ് അദിതി ധരിച്ചിരുന്നത്. ഇതിനൊപ്പം കെജിഎൽ ബ്രാൻഡിന്റെ 38,000 രൂപ വിലയുള്ള വൈഡ് ലെഗ് ഡെനിം ജീൻസും ഒലിവ് നിറത്തിലുള്ള ടാങ്ക് ടോപ്പും താരം മാച്ച് ചെയ്തു. എന്നാൽ ഈ എയർപോർട്ട് ലുക്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് അദിതി കൈയ്യിൽ കരുതിയിരുന്ന ലൂയി വിറ്റാണിന്റെ ആഡംബര ബാഗാണ്. ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില.

സ്വർണ്ണാഭരണങ്ങളും അഴിച്ചിട്ട മുടിയുമായി ലളിതവും എന്നാൽ ആഡംബരപൂർണ്ണവുമായ ലുക്കിലാണ് താരം ഫ്രാൻസിലേക്ക് വിമാനം കയറിയത്. കാനിൽ എത്തിയതിന് പിന്നാലെ കോഫി കുടിക്കുന്ന ചിത്രം “But first, We coffee when we Cannes” എന്ന അടിക്കുറിപ്പോടെ അദിതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. 2022-ൽ കാനിൽ അരങ്ങേറ്റം കുറിച്ച അദിതിയുടെ നാലാമത്തെ കാൻ പര്യടനമാണിത്. കഴിഞ്ഞ വർഷം സിന്ദൂരമണിഞ്ഞ് ചുവന്ന സാരിയിലെത്തിയ താരം ഇത്തവണ റെഡ് കാർപെറ്റിൽ ഏത് ലുക്കിലാണ് എത്തുകയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

 

Clickable Info Box