HomeEntertainmentകൈനിറയെ കഴിവുകളുമായി മഞ്ജു വാര്യർ: ഇത്തവണ വരച്ചത് നായക്കുട്ടിയുടെ മനോഹരമായ ചിത്രം...

കൈനിറയെ കഴിവുകളുമായി മഞ്ജു വാര്യർ: ഇത്തവണ വരച്ചത് നായക്കുട്ടിയുടെ മനോഹരമായ ചിത്രം | Manju Warrier

കൊച്ചി : അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർക്ക് പെയിന്റിങ്ങും വഴങ്ങുമെന്ന് ആരാധകർ അറിഞ്ഞത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെച്ച പുതിയൊരു വീഡിയോ ആണിപ്പോൾ ആരാധകരുടെ മനം കവരുന്നത്.(Manju Warrier Shares Cute Painting Video With Her Family On Instagram)

തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ മനോഹരമായ ചിത്രം വരയ്ക്കുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിത്രരചനയ്‌ക്കൊപ്പം കുടുംബത്തോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും താരം കോർത്തിണക്കിയിട്ടുണ്ട്. മഞ്ജുവിന്റെ അമ്മയെയും സഹോദരനെയും വീഡിയോയിൽ കാണാം. ഹൃദ്യമായ വരികളോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ‘രാമനാഥന് ഇതും വശമുണ്ടല്ലേ’, ‘വളരെ ക്യൂട്ട് ആയിട്ടുണ്ട്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ഇതിന് മുൻപും താൻ വരച്ച ചിത്രങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Story Summary

Actress Manju Warrier has shared a heartwarming video on social media showcasing her painting skills, where she created a portrait of her pet dog. The video also features lovely family moments with her mother and brother Madhu Warrier. Fans flooded the comment section praising her multi-talented nature.

Clickable Info Box