തന്റെ തനതായ ശൈലിയിലുള്ള സംസാരം കൊണ്ട് ഏത് വേദിയെയും ചിരിപ്പിക്കാൻ മിടുക്കനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ ‘വിസിറ്ററിന്റെ’ ലോഞ്ചിനിടെ നടി നവ്യ നായരെക്കുറിച്ച് ധ്യാൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നവ്യയുടെ ആരാധകനാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള ധ്യാൻ, വളരെ രസകരമായാണ് തന്റെ ആഗ്രഹം വീണ്ടും പങ്കുവെച്ചത്. ( Dhyan Sreenivasan on Navya Nair)
“ദൈവം ചില ആഗ്രഹങ്ങൾ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്. എന്റെ ഇന്റർവ്യൂ ജീവിതം ആരംഭിക്കുന്നത് നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ വിവാഹം കഴിച്ചു. ഇപ്പോൾ നവ്യയ്ക്ക് വിവാഹം കഴിക്കാൻ പ്രായമായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങൾ ഒരുമിക്കുന്നത്. എങ്കിലും ഞാൻ പറയുന്നു, ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത് നവ്യ ഉണ്ടാകണം,” ധ്യാൻ പറഞ്ഞു. നടന്റെ ഈ വാക്കുകൾ കേട്ട് സദസ്സിലിരുന്ന നവ്യ നായർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ കൗമാരകാലത്തെ ഇഷ്ടനായികയായി നവ്യ നായരെക്കുറിച്ച് ധ്യാൻ മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ ഒരു പഴയ അഭിമുഖത്തിൽ, ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്ന ചോദ്യത്തിന് നവ്യ നായർ എന്നായിരുന്നു ധ്യാൻ അന്ന് മറുപടി നൽകിയത്. ഈ വീഡിയോയും ധ്യാനിന്റെ പുതിയ പ്രസംഗവും തമ്മിൽ ചേർത്തുപിടിച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത്.
Summary: Actor Dhyan Sreenivasan’s humorous remarks about actress Navya Nair at the ‘Visitor’ movie launch have gone viral. Recalling his childhood crush on the actress, Dhyan jokingly requested Navya to be present in a saree when he takes the oath as Chief Minister, leaving the actress and the audience in splits.


