ഇതോടെ രോഗികൾ വർഷത്തിൽ എടുക്കേണ്ടി വരുന്ന 365 കുത്തിവയ്പ്പുകൾക്ക് പകരം വെറും 52 കുത്തിവയ്പ്പുകളായി കുറയുമെന്നത് പ്രമേഹ ചികിത്സാ രംഗത്തെ വലിയൊരു വിപ്ലവകരമായ മാറ്റമാണ്. പ്രമേഹ നിയന്ത്രണത്തിൽ രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ദിവസേനയുള്ള കുത്തിവയ്പ്പിന്റെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക, ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്നുൾപ്പെടയുള്ള രോഗികൾ പങ്കെടുത്ത ആഗോള ‘ഓൺവേർഡ്സ്’ (ONWARDS) ക്ലിനിക്കൽ ട്രയലുകളിൽ, നിലവിലെ പ്രതിദിന ഇൻസുലിനുകളെ അപേക്ഷിച്ച് മികച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവും (HbA1c Control) കൂടുതൽ ‘ടൈം ഇൻ റേഞ്ചും’ (Time in Range) അവിക്ലി വിജയകരമായി കൈവരിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലേറെയായി പ്രമേഹ ചികിത്സ കൂടുതൽ ലളിതമാക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനിയെന്നും, ഇൻസുലിൻ ചികിത്സയോടുള്ള ഭയവും മടിയും കുറച്ച് കൂടുതൽ ആളുകൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാൻ അവിക്ലി സഹായിക്കുമെന്നും നോവോ നോർഡിസ്‌ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു. ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ദിവസേന കുത്തിവയ്പ്പ് എടുക്കേണ്ടി വരുമെന്ന ആശങ്ക കാരണം പലരും ഇൻസുലിൻ ചികിത്സ വർഷങ്ങളോളം വൈകിക്കാറുണ്ടെന്നും ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന ബേസൽ ഇൻസുലിൻ ഈ വലിയ ആശങ്ക പരിഹരിക്കുമെന്നും ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. എസ്. കെ. വാങ്നൂ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ 10 കോടിയിലധികം പേർ പ്രമേഹവുമായി ജീവിക്കുമ്പോൾ, 13.6 കോടിയിലധികം പേർ പ്രീ-ഡയബറ്റിസ് അവസ്ഥയിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ. ഉപയോഗിക്കാൻ എളുപ്പമുള്ള ആഴ്ചയിലൊരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന ‘ഫ്ലെക്സ് ടച്ച്’ പെൻ ഉപകരണം വഴി നല്‍കുന്ന അവിക്ലി എത്തുന്നതോടെ രോഗികളുടെ കുത്തിവയ്പ്പ് ഭയം പൂർണ്ണമായി മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Story Summary:
Novo Nordisk India has launched Awiqli® (Insulin Icodec), the world’s first once-weekly basal insulin for adults with Type 1 and Type 2 diabetes. This innovative treatment reduces the number of insulin injections from 365 to just 52 per year, significantly easing the physical and mental burden on patients. Backed by the global ONWARDS clinical trials which included Indian patients, Awiqli demonstrated superior HbA1c control compared to daily basal insulins. Vikrant Shrotriya, MD of Novo Nordisk India, and Dr. S. K. Wangnoo from Indraprastha Apollo Hospitals highlighted that this once-weekly approach using the ‘FlexTouch’ pen will overcome the psychological barriers and treatment inertia that typically delay essential insulin therapy in India by 7 to 9 years.

