HomeKeralaനിതിൻ രാജിൻ്റെ മരണം: ഒളിവിൽ കഴിയുന്ന പ്രതി ഡോ. MK റാമിനായി...

നിതിൻ രാജിൻ്റെ മരണം: ഒളിവിൽ കഴിയുന്ന പ്രതി ഡോ. MK റാമിനായി ക്രൈംബ്രാഞ്ച് ആന്ധ്രയിലെ ചിറ്റൂരിൽ; അറസ്റ്റ് ഉടനുണ്ടായേക്കും | Nithin Raj Death case

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനായുള്ള തിരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. പ്രതി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അവിടെയെത്തിയിട്ടുണ്ട്.(Nithin Raj Death case, Crime Branch Search In Andhra For Accused Doctor)

പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റാമിനായുള്ള തെരച്ചിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്.

നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ വെച്ച് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. സഹപാഠികൾക്ക് മുന്നിൽ വെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, ഇത്തരം പെരുമാറ്റങ്ങളിൽ നിന്ന് അധ്യാപകർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വ്യക്തമാക്കി. ‘മനുഷ്യത്വരഹിതം’ എന്നാണ് കോടതി ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.

Story Summary

The Crime Branch team has extended its search to Chittoor in Andhra Pradesh for Dr M K Ram, the accused in the suicide case of Kannur Anjarakandy Dental College student Nithin Raj. The move follows the Supreme Court’s dismissal of Ram’s anticipatory bail plea, during which the court made severe remarks against the teacher for publicly humiliating the student.

Clickable Info Box