HomeKeralaനിതിൻ രാജിൻ്റെ മരണം: പ്രതിയായ ഡോ. MK റാം ആന്ധ്രയിൽ തന്നെ...

നിതിൻ രാജിൻ്റെ മരണം: പ്രതിയായ ഡോ. MK റാം ആന്ധ്രയിൽ തന്നെ ഒളിവിൽ തുടരുന്നു? കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിക്കും | Nithin Raj death

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രാ പ്രദേശിൽ ഒളിവിൽ തുടരുന്നതായി പോലീസ് അന്വേഷണ സംഘം. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെ ഇയാൾ ഉടൻ കീഴടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.(Nithin Raj death Case Accused Dr MK Ram Absconding In Andhra Pradesh)

അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ആന്ധ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ ആന്ധ്രയിലേക്ക് തിരിക്കുമെന്നും പോലീസ് അറിയിച്ചു. കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ ഡോ. എം.കെ. റാം അടക്കമുള്ളവർ നിതിനെ സഹപാഠികളുടെ മുന്നിൽ വച്ച് ജാതിപരമായി അധിക്ഷേപിക്കുകയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. അതിനിടെ, നിതിൻ രാജ് ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തിരുന്നതായും ഇതിന്റെ പേരിൽ ലോൺ ആപ്പ് ഏജന്റുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ രണ്ട് വശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Story Summary

Police suspect that Dr. M.K. Ram, accused in the suicide case of Anjarakandy Dental College BDS student Nithin Raj, is still hiding in Andhra Pradesh. Following the Supreme Court’s dismissal of his anticipatory bail plea, reports suggest he might surrender soon as Crime Branch teams intensify their search.

Clickable Info Box