തിരുവനന്തപുരം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ അസാധാരണ പ്രതിഷേധം. പ്രതീകാത്മകമായി മണ്ണ് തിന്നാണ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.(LP School Teacher Rank List Candidates Stage Soil Eating Protest In Thiruvananthapuram)
ഇന്ന് രാവിലെ 11 മണിയോടെയാണ് നിരവധി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി എത്തിയത്. 2025 മെയ് 31-നാണ് എൽ.പി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്തുക, ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കുക, വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്.
Story Summary
LP School Teacher rank list candidates staged a unique protest outside the Secretariat in Thiruvananthapuram by symbolically eating soil, highlighting the delay in appointments. Despite the rank list being published by the PSC in May 2025, candidates allege that recruitments remain stalled and even top rank holders have not received postings.


