തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ അഥവാ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകി. കൊട്ടാരക്കരയിലുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് തീരുമാനം.(Kerala Government To Form Post Crash Investigation Teams In Every District)
ഓരോ ജില്ലയിലും രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏകോപനമാണ് നടപ്പിലാക്കുക. വിവിധ ഉദ്യോഗസ്ഥരും വിദഗ്ധരുമായിരിക്കും സമിതിയിലുണ്ടാവുക. ജില്ലാ ആർ.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി അല്ലെങ്കിൽ ദേശീയപാത അതോറിറ്റിയിലെ എൻജിനീയർ, NATPAC പ്രതിനിധി എന്നിവരാണ് സമിതിയിൽ ഉണ്ടായിരിക്കുക.
വാഹനാപകടങ്ങൾ നടന്നാൽ സമിതി സ്ഥലത്തെത്തി പരിശോധന നടത്തും. അപകടത്തിന് കാരണമായ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകൾ, വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവ സമിതി വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൃത്യമായ ശുപാർശകൾ സമർപ്പിക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള കർശന നടപടികൾ ഗതാഗത വകുപ്പ് സ്വീകരിക്കും.
Story Summary
Following a tragic accident in Kottarakkara, the Kerala Transport Department has announced the formation of ‘Post-Crash Investigation Teams’ in all districts. These multi-disciplinary expert committees, comprising representatives from the RTO, Police, PWD, and NATPAC, will conduct scientific investigations into major accidents to identify structural flaws and technical failures, aiming to enhance road safety through actionable recommendations.

