കൊച്ചി: വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖത്ത് നിന്ന് അര കിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്ന് ആണ് ലോഹഭാഗങ്ങൾ കാണാതായത്.(Half Kilometer Of Railway Track Stolen From High Security Willingdon Island)
ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ് അപ്രത്യക്ഷമായത്. നിലവിൽ ചരക്കുനീക്കമില്ലാത്തതിനാൽ ഇവിടം കാടുമൂടിക്കിടക്കുകയാണ്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷണത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Story Summary
Nearly half a kilometer of railway tracks in the high-security Willingdon Island port area of Kochi has been stolen, raising serious concerns regarding security lapses. Despite the area being guarded by CISF personnel, the tracks were dismantled and removed unnoticed, with port authorities currently conducting an internal investigation.

