Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKerala'ജനസമൂഹത്തിൻ്റെ ശബ്ദം UDF കേൾക്കും എന്ന് തന്നെയാണ് വിശ്വാസം': മദ്യനികുതി വിവാദത്തിൽ...

‘ജനസമൂഹത്തിൻ്റെ ശബ്ദം UDF കേൾക്കും എന്ന് തന്നെയാണ് വിശ്വാസം’: മദ്യനികുതി വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Kerala Government

🎙️ Latest Podcast

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നതായി സൂചന. സംഭവത്തിൽ അന്തിമമായ തീരുമാനമെടുക്കുന്നത് യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.(Kerala Government to Back Off From Low Alcohol Tax Cut Decision Amidst UDF Discussions)

ജനങ്ങളുടെ വികാരം യു.ഡി.എഫ് കേൾക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വിഷയം യു ഡി എഫ് ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതിയിളവ് ചർച്ചകൾക്ക് ശേഷമേ നടപ്പാക്കൂ എന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, കെ. മുരളീധരൻ എന്നിവരും വ്യക്തമാക്കിയിട്ടുണ്ട്.

ധനബില്ല് ജൂലൈ ഒന്നിന് പാസാക്കുമ്പോൾ വിവാദമായ നികുതി നിർദ്ദേശങ്ങൾ സംബന്ധിച്ച് മുന്നണിയിലും പാർട്ടിക്കുള്ളിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യു.ഡി.എഫ് വേണ്ടെന്ന് തീരുമാനിച്ചാൽ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Summary

The Kerala government has stepped back from the controversial tax reduction for low-alcohol beverages, with Chief Minister V.D. Satheesan stating that the final decision will be made after consultations within the UDF. Amidst strong opposition from the LDF and internal criticism within the Congress, government leaders and Speaker Thiruvananthapuram Radhakrishnan have indicated that the public sentiment will be considered before proceeding with any implementation

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.