മലപ്പുറം: സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്.(YouTuber Thoppi Gang Member Mammu In Manjeri Police Custody)
കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി തൊപ്പിയെക്കുറിച്ചടക്കം വിശദമായ വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ നീക്കം. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് കണ്ണൂർ ഇരിക്കൂർ സ്വദേശിയായ മമ്മുവിനെ മഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കേസിൽ നാലാം പ്രതിയാണ് മമ്മു. ഇതേ കേസിൽ ഒന്നാം പ്രതിയായ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Story Summary
The Manjeri CJM Court has granted two days of police custody for YouTuber Mohammed Mammu, an associate of the controversial YouTuber ‘Thoppi’, in connection with a cyber abuse case. Following a complaint filed by a woman for insulting womanhood during a live stream, Mammu was arrested while prime accused Thoppi remains absconding.


