HomeFIFA World Cup 20262026 ഫിഫ ലോകകപ്പ്: ജേതാക്കൾക്ക് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻഷിപ്പ് റിംഗുകൾ സമ്മാനിക്കും...

2026 ഫിഫ ലോകകപ്പ്: ജേതാക്കൾക്ക് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻഷിപ്പ് റിംഗുകൾ സമ്മാനിക്കും | FIFA Championship Rings

2026 ഫിഫ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫിക്കും സ്വർണ്ണ മെഡലുകൾക്കുമൊപ്പം പ്രത്യേക ചാമ്പ്യൻഷിപ്പ് റിംഗുകളും സമ്മാനിക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായാണ് വിജയികൾക്കായി ഇത്തരമൊരു സമ്മാനം നൽകുന്നത്. അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന ഫൈനലിന് ശേഷം വിജയിക്കുന്ന ടീമിനാണ് ഈ ചരിത്രനേട്ടം ലഭിക്കുക. ( FIFA Championship Rings)

ഫൈനലിന് തൊട്ടുപിന്നാലെ വിജയിച്ച ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താൽക്കാലികമായി ഒരു റിംഗ് സമ്മാനിക്കും. തുടർന്ന് ഓരോ താരത്തിനും കസ്റ്റമൈസ് ചെയ്ത 30 റിംഗുകൾ പിന്നീട് ഔദ്യോഗികമായി നൽകും. റിംഗിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയും മറുവശത്ത് വിജയിക്കുന്ന രാജ്യത്തിന്റെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങളും ഉൾപ്പെടുത്തും. അമേരിക്കൻ സ്പോർട്സ് ലീഗുകളിലെ ചാമ്പ്യൻഷിപ്പ് റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫിഫ ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.

വിജയിച്ച ടീമിന് നൽകുന്ന 30 റിംഗുകൾക്ക് പുറമെ, ആകെ 2,026 റിംഗുകളാണ് ഫിഫ പുറത്തിറക്കുന്നത്. ബാക്കിയുള്ള 1,996 റിംഗുകൾ ഫിഫയുടെ ഔദ്യോഗിക ലൈസൻസുള്ള ഉൽപ്പന്നമായി ആരാധകർക്ക് വാങ്ങാൻ സാധിക്കും. ഇതിന്റെ വില വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Summary: FIFA has announced that the winners of the 2026 World Cup will be awarded historic championship rings for the first time in the competition’s history. Alongside the trophy and gold medals, 30 custom rings will be presented to the winning squad, and a limited edition of 1,996 rings will be available for purchase by fans worldwide.

Clickable Info Box