HomeKerala'കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും?': നിതിൻ രാജിൻ്റെ മരണത്തിൽ...

‘കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും?’: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. MK റാമിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി | Nithin Raj Death Case

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന് കോടതി ആരാഞ്ഞു.(Nithin Raj Death Case Kerala High Court Slams Police Over Delay In Dr Ram Arrest)

കേസിൽ പൊലീസിന് രണ്ട് നീതിയാണോ ഉള്ളതെന്നും, കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെയാണ് നീതി ഉറപ്പാക്കാൻ കഴിയുകയെന്നും കോടതി രൂക്ഷമായി വിമർശിച്ചു. അതേസമയം, ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാമിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിലവിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. പ്രതിക്ക് ഒളിവിൽ കഴിയാൻ ശക്തമായ പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Story Summary

The Kerala High Court sharply criticized the police for failing to arrest Dr. M.K. Ram, the prime accused in the suicide case of Anjarakandy Dental College student Nithin Raj. Questioning the delay despite the Supreme Court denying anticipatory bail, the court asked if the police follow dual standards.

Clickable Info Box