തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിൽ കെ.എസ്.യു ഉന്നയിച്ച അതൃപ്തികളെയും തുടർന്നുണ്ടായ വിവാദങ്ങളെയും തള്ളി മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി ഒരിക്കലും കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ആർക്കും യാതൊരുവിധ തടസ്സവുമില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.(Minister K Muraleedharan Clarifies CM VD Satheesan Did Not Disown KSU)
നമ്മുടെ കുട്ടികളല്ലേ കെ.എസ്.യുകാർ. മുഖ്യമന്ത്രിയെ കാണുന്നതിന് യാതൊരു തടസ്സവുമില്ല. ദിവസവും വൈകിട്ട് നാല് മണി മുതൽ എല്ലാവരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്തകാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Story Summary
Minister K. Muraleedharan clarified that Chief Minister V.D. Satheesan has not disowned the KSU following the dispute over Government Pleader appointments. Terming Satheesan the most accessible and people-friendly Chief Minister in recent times, Muraleedharan added that anyone, including KSU workers, can freely meet the CM during his public hours after 4 PM.


