തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി.(Kerala Health Department Orders Mandatory Communication Training For Hospital Staff)
രോഗീ പരിചരണം, ആശയവിനിമയ ശേഷി, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിലാണ് ജീവനക്കാർക്ക് പ്രധാനമായും പരിശീലനം നൽകുക. മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും ഈ പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജുകൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പുറമെ, ആശുപത്രികളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കും ഈ നിർബന്ധിത പരിശീലനം നൽകും. അടുത്ത രണ്ട് മാസത്തിനകം പരിശീലന പരിപാടികൾ പൂർത്തിയാക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
Story Summary
The Kerala Health Department has issued an order mandating behavioral and communication skills training for all hospital staff, excluding medical officers, from Medical Colleges to Taluk hospitals. The move comes after widespread complaints. Security personnel will also undergo the training.


