HomeKeralaവനപാതയോരത്ത് പാറപ്പുറത്ത് പുള്ളിപ്പുലി: നെടുങ്കയത്ത് പ്രദേശവാസികൾ ആശങ്കയിൽ | Leopard Spotted

വനപാതയോരത്ത് പാറപ്പുറത്ത് പുള്ളിപ്പുലി: നെടുങ്കയത്ത് പ്രദേശവാസികൾ ആശങ്കയിൽ | Leopard Spotted

മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും വിനോദസഞ്ചാരികളും കടുത്ത ജാഗ്രതയില്‍. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക് പോസ്റ്റില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി, റോഡരികിലുള്ള ‘ആനപ്പാറ’യ്ക്ക് മുകളിലാണ് പുലിയെ കണ്ടെത്തിയത്.(Leopard Spotted In Nilambur Nedumkayam Eco Tourism Route Locals Alerted)

കോഴിക്കോട് ഐ.ടി.ഐയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബല്‍ വില്ലേജിലെ രതീഷാണ് രാവിലെ ആറോടെ പുലിയെ ആദ്യമായി കണ്ടത്. ഇയാള്‍ ജോലിക്ക് പോകുന്നതിനിടെയാണ് പാറപ്പുറത്ത് വിശ്രമിക്കുന്ന പുലി ശ്രദ്ധയില്‍പ്പെട്ടത്.

തുടർന്ന് വാഹനം റോഡരികില്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. ഏതാനും സമയത്തിന് ശേഷമാണ് പാറപ്പുറത്തുനിന്ന് താഴെയിറങ്ങി പുലി കാട്ടിലേക്ക് നീങ്ങിയത്.

Story Summary

Locals and tourists in Nilambur are on high alert after a leopard was spotted on a rock along the forest route near the Nedumkayam ecotourism center. The leopard was sighted and filmed early in the morning by a tribal youth while traveling.

Clickable Info Box