HomeKerala'വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക, കുമ്പിടി ആവണ്ട': മുഖ്യമന്ത്രിക്കെതിരായ...

‘വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക, കുമ്പിടി ആവണ്ട’: മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ BRM ഷഫീർ | KPCC General Secretary

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ പരസ്യമായി വിമർശിച്ച കോൺഗ്രസ് നേതാവിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ച ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വീണ്ടും ചാനൽ ചർച്ചകളിൽ പോയി ഇരുന്നാൽ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ഷഫീർ ചോദിച്ചു.(KPCC General Secretary BRM Shafeer Slams Media Panelist Over VD Satheesan Criticism)

മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ ഇയാൾക്ക് എന്ത് സംഘടനാ പ്രവർത്തനത്തിന്റെ തഴമ്പാണുള്ളതെന്നും, എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്ന് കേൾക്കുന്നുണ്ടെന്നും ഷഫീർ പരിഹസിച്ചു. ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി സംവിധാനം ഉണ്ടാക്കിയപ്പോൾ കോൺഗ്രസ് അനുഭാവി എന്ന നിലയിൽ ഇയാളെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേയുള്ളൂ. ടിവിയിൽ മുഖം കാണിക്കാൻ അവസരം നൽകിയതുകൊണ്ട് തനിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ധരിച്ചാൽ അത് തള്ളിപ്പറയാതിരിക്കാൻ കഴിയില്ലെന്നും ഷഫീർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ ‘സംഘി’യാക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ അതേ വാദങ്ങൾ ഉന്നയിക്കുന്ന ഒരാൾക്ക് ഇനി എങ്ങനെ കോൺഗ്രസിനെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് ഷഫീർ ചോദിച്ചു. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം നോക്കുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിക്കുള്ളിൽ പറഞ്ഞ് സർക്കാരിന് പ്രതിരോധം തീർക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും, ‘കുമ്പിടി’യാകാൻ നോക്കേണ്ടെന്നും ഷഫീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Story Summary

A severe verbal spat has erupted within the Congress media wing in Kerala after Adv. B.R.M. Shafeer strongly criticized media panelist for publicly questioning Chief Minister V.D. Satheesan’s style of functioning. In a Facebook post, Shafeer questioned Anoop’s credibility, stating that those parroting CPM’s narratives cannot represent the party on television.

Clickable Info Box