HomeKeralaന്യൂനമർദ്ദ പാത്തി, ന്യൂനമർദ്ദം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, തൃശൂരിൽ ഇന്ന്...

ന്യൂനമർദ്ദ പാത്തി, ന്യൂനമർദ്ദം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, തൃശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട് | Kerala Rain Alert

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദപാത്തിയുടെയും പശ്ചിമ ബംഗാൾ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമർദത്തിന്റെയും സ്വാധീന ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ 17 മുതൽ 21 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് പ്രവചനം.(Kerala Rain Alert IMD Forecasts Heavy Rainfall Districts Under Orange Yellow Alerts)

തൃശൂർ ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. കൂടാതെ ജൂലൈ 19 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞ അലർട്ട്

ജൂലൈ 17: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ജൂലൈ 18: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ജൂലൈ 19: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവരും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും ഉള്ളവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ തങ്ങളുടെ തദ്ദേശ-റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണം.

Story Summary

The India Meteorological Department (IMD) has forecast widespread light to moderate rainfall across Kerala from July 17 to 21, 2026, triggered by a trough extending from the Bay of Bengal to Lakshadweep. An Orange alert has been issued for Thrissur today (July 17) for very heavy rainfall, while Yellow alerts have been sounded across multiple districts, including Pathanamthitta, Idukki, and Kozhikode, until July 19.

Clickable Info Box