HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയെന്ന് ഹൈക്കോടതിയിൽ അമിക്കസ്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് | Wayanad Kalladi Landslide

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.(Wayanad Kalladi Landslide, Amicus Curiae Report Slams KSDMA In Kerala High Court)

പരിസ്ഥിതി അനുമതി ഉണ്ടെന്ന സാങ്കേതിക കാരണം മാത്രം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കിയത്. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിച്ച് നടപടിയെടുക്കാൻ കെ.എസ്.ഡി.എം.എ-ക്ക് നിയമപരമായ അധികാരമുണ്ടായിട്ടും ഉദ്യോഗസ്ഥർ ബോധപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞുമാറി. ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പദ്ധതിയിൽ നിർവ്വഹണം കൃത്യമായ നിയമം പാലിച്ചാണോ നടക്കുന്നത് എന്ന് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം അനുവദിച്ചിരുന്നിട്ടും കമ്പനി അത് പാലിച്ചില്ല. നിർമ്മാണ വേളയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Story Summary

An Amicus Curiae report submitted to the Kerala High Court has exposed severe lapses by the Kerala State Disaster Management Authority (KSDMA) in failing to act on landslide risks at a major project site. The report notes that despite five warnings from the District Disaster Management Authority to remove soil, KSDMA shirked responsibility by citing environment clearance. It also blamed the Public Works Department and the contract firm, for neglecting labor safety and proper excavation disposal.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...