Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC Venugopal Leads In MLA Support)

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സോണിയ ഗാന്ധിയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി നേരിട്ടാണ് നിലവിൽ അഭിപ്രായരൂപീകരണം നടത്തുന്നത്. ഡൽഹിയിലെത്തിയ മുതിർന്ന നേതാക്കളായ കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവരുമായി രാഹുൽ സംസാരിക്കും. കെ.സി. വേണുഗോപാലുമായുള്ള വ്യക്തിപരമായ അടുപ്പം തീരുമാനത്തെ ബാധിക്കരുതെന്ന ഉദേശ്യത്തോടെയാണ് മല്ലികാർജുൻ ഖർഗെയും രാഹുലും ചേർന്ന് സോണിയ ഗാന്ധിക്ക് അന്തിമ അധികാരം നൽകിയത്.

സഭയിലെ അൻപതിലേറെ എംഎൽഎമാർ കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് വിവരം. തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. എംഎൽഎമാരുടെ വികാരം മാനിക്കണമെന്നതാണ് തന്റെ നിലപാടെന്നും, തന്റെ വ്യക്തിപരമായ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

KPCC President Sunny Joseph admitted that the delay in selecting the Kerala CM has dimmed the brilliance of the UDF’s massive victory. Meanwhile, Rahul Gandhi is directly engaging with state leaders in Delhi, with reports suggesting KC Venugopal holds the support of over 50 MLAs, making him the frontrunner for the post.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.