ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ, അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് നടപടി. ( Sabarimala Gold Heist)
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലയളവിൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. അന്വേഷണം ആരംഭിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് പരിശോധന വേഗത്തിലാക്കിയത്. അന്വേഷണം ഇനിയും അനന്തമായി നീട്ടിക്കൊണ്ടുപോകാൻ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: The SIT, led by SP Shashidharan, conducted a crucial inspection at the Devaswom Board headquarters regarding the Sabarimala gold heist case. The team reviewed documents related to the movement of gold plates during former President P.S. Prashanth’s tenure to finalize the investigation report before the July 23 deadline set by the High Court.


