Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?': K സുരേന്ദ്രൻ | K...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.(K Surendran Criticizes Congress Delay In Kerala CM Announcement)

66 എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും ആരെയാണ് കോൺഗ്രസ് ഭയപ്പെടുന്നത്? ഉത്തരം ലളിതമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും മുസ്ലിം ലീഗിനെയും. നിലവിലെ ബഹളങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് ആർക്കും മനസ്സിലാക്കാം, സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും സത്യപ്രതിജ്ഞയ്ക്ക് മുൻപോ ശേഷമോ കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യം പോകുന്നത് പാണക്കാട് തറവാട്ടിലേക്കായിരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന് വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും വരും വർഷങ്ങളിൽ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Summary

BJP leader K Surendran mocked the Congress High Command for the delay in announcing the Kerala CM, alleging that they are intimidated by the Muslim League and Jamaat-e-Islami. He predicted that whoever becomes the CM would first visit the Panakkad family.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.