2020-ൽ വൈദ്യുതി നിരക്ക് വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ആം ആദ്മി പാർട്ടി നേതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത ലഹളക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു (Supreme Court on Chandigarh Riot). ജനാധിപത്യത്തിൽ മുദ്രാവാക്യം വിളിക്കുന്നത് സ്വാഭാവികമാണെന്നും, ഇപ്പോൾ അദ്ദേഹം ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാൽ തന്റെ ഉത്തരവാദിത്തങ്ങൾ മന്നിന് ബോധ്യമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി കേസ് റദ്ദാക്കിയത്. പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ചുമത്തിയ വകുപ്പുകൾ (IPC 147, 149, 332, 353) തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഉന്തും തള്ളും ഉണ്ടായതല്ലാതെ നേതാക്കൾക്കെതിരെ പ്രത്യേക പ്രകോപനമോ ആക്രമണമോ ഉണ്ടായതായി കാണാൻ കഴിയില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. കേസ് മെറിറ്റിന്റെ അടിസ്ഥാനത്തിൽ വാദിക്കണമെന്ന ചണ്ഡീഗഡ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി വാദം കേൾക്കുന്നത് മാറ്റിവെച്ചു.
Summary: The Supreme Court has indicated it is not inclined to entertain a petition by the Chandigarh administration challenging the Punjab and Haryana High Court’s decision to quash a 2020 rioting case against Punjab CM Bhagwant Mann and other AAP leaders. The court noted that sloganeering is part of a democracy, though it adjourned the matter to hear arguments on merits.


