തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. (Ration Card Priority Category Change)
അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻഗണനാ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Summary: The deadline for upgrading priority-category (pink) ration cards from general categories (white/blue) has been extended to July 20. Eligible families can submit their applications through Akshaya centers or the official Civil Supplies Department portal.


