ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala Weather Update). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് പ്രവചനം.
മഴയ്‌ക്കൊപ്പം തന്നെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമർദ്ദം വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതാണ് സംസ്ഥാനത്തെ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.
ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. കാർമേഘം കണ്ടു തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കുക. വൈദ്യുത ഉപകരണങ്ങൾ സുരക്ഷിതമാക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Summary: The IMD has warned of isolated thundershowers across Kerala until July 20 due to a strengthened low-pressure area in the Bay of Bengal. Simultaneously, parts of the state may experience a temperature rise of 3 to 4 degrees Celsius above normal, prompting authorities to issue safety advisories regarding lightning and heat exposure.


