തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്ര നാൾ തുടരേണ്ടി വരുമെന്ന് വ്യക്തമാക്കാനാകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് നിലവിൽ വലിയ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala power crisis, Electricity Minister Says Power Restrictions Duration Uncertain In Kerala)
ഇതിനൊപ്പം കേന്ദ്ര പൂളിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ കുറവുണ്ടായതും പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണത്തിലെ പാളിച്ച ഭരണപരാജയമാണെന്ന ആരോപണങ്ങളെ മന്ത്രി ശക്തമായി നിഷേധിച്ചു.
ഇതൊരു ഭരണപരാജയമാണെന്ന് പറയുന്നത് ശരിയല്ലെന്നും, മുൻപ് ഇടതുപക്ഷ സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ മറികടക്കുന്നതിനായി സംസ്ഥാനത്ത് ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
Story Summary
Kerala Electricity Minister Sunny Joseph stated that it is uncertain how long the current power restrictions will continue due to a sharp rise in consumption and a reduction in electricity from the central pool. He explained that returning power borrowed under previous exchange agreements is currently a liability.


