HomeKerala'ട്രെയിൻ വൈകാറുണ്ട്, അതുപോലെ ആയിരിക്കും ഇത്, ഓടിയിട്ട് കാര്യമില്ല, സ്ഥാനത്തിന് വേണ്ടി...

‘ട്രെയിൻ വൈകാറുണ്ട്, അതുപോലെ ആയിരിക്കും ഇത്, ഓടിയിട്ട് കാര്യമില്ല, സ്ഥാനത്തിന് വേണ്ടി ഫ്ലക്സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ട്’: K മുരളീധരൻ | K Muraleedharan Reacts

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തിൽ പരസ്യമായി പ്രതികരിച്ച് കെ. മുരളീധരൻ. പ്രഖ്യാപനം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും എന്നാൽ ഡൽഹിയിൽ നിന്നുള്ള തീരുമാനം വരാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ വൈകാറുണ്ട്, അതുപോലെ ആയിരിക്കും ഇതും. നമ്മൾ ട്രെയിനിനുള്ളിൽ ഓടിയിട്ട് കാര്യമില്ല, അത് സ്റ്റോപ്പിൽ എത്തേണ്ട സമയത്ത് എത്തും, മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.(K Muraleedharan Reacts On Delay In Kerala CM Announcement By High Command)

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും ഘടകകക്ഷികളുമായി ആലോചിച്ചാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

തന്റെ അഭിപ്രായം നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി പ്രത്യേകിച്ച് ആരോടും ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനത്തിനായി ആരും ഫ്ലക്സ് ബോർഡുകൾ വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ കണ്ടാൽ അപ്പോൾത്തന്നെ തള്ളിക്കളയും. തനിക്ക് വ്യക്തിപരമായി പ്രത്യേക സ്ഥാനമാനങ്ങളോട് താല്പര്യമില്ല. വട്ടിയൂർക്കാവ് എംഎൽഎ ആയി തുടരാനാണ് തനിക്ക് ഇഷ്ടം, എന്നും മുരളീധരൻ പറഞ്ഞു.

Story Summary

Senior Congress leader K. Muraleedharan commented on the delay in announcing Kerala’s Chief Minister, comparing it to a train delayed by bad weather. He dismissed rumors of pressure from ally parties and stated that he prefers to continue as the MLA for Vattiyoorkavu rather than pursuing top positions.

WhatsApp Channel Banner

Latest updates

പ്രീതി സിന്റയുമായുള്ള പ്രണയ ഗോസിപ്പുകൾ: വർഷങ്ങൾക്ക് ശേഷം മൗനം...

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വർഷങ്ങൾ പഴക്കമുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്നും എക്കാലത്തും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും ബ്രെറ്റ് ലീ...

അർദ്ധരാത്രിലെത്തിയ അലാറം സന്ദേശം: ഞെട്ടിയുണർന്ന് ജനങ്ങൾ; ഭയമല്ല ജാഗ്രത...

തിരുവനന്തപുരം: അർദ്ധരാത്രി ഫോണിൽ ഉയർന്ന അസാധാരണമായ അലാറം ശബ്ദവും അലേർട്ട് സന്ദേശവും കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഉറക്കത്തിലായിരുന്ന പലരും ഭയന്നുവെങ്കിലും വലിയ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'സചേത് ബ്രോഡ്കാസ്റ്റ്...

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: ലോറിയുടെ രഹസ്യ അറയിൽ...

കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം...

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...