ആഡംബര യാത്രകൾ ഉപേക്ഷിച്ച് ഒരു ഓട്ടോറിക്ഷയിൽ ഇന്ത്യ കാണാനിറങ്ങിയ രണ്ട് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നുള്ള രണ്ട് യുവാക്കളാണ് കൊച്ചിയിൽ നിന്ന് രാജസ്ഥാനിലെ ജൈസൽമീർ വരെ ഏകദേശം 2,700 കിലോമീറ്റർ ഓട്ടോറിക്ഷ ഓടിച്ച് യാത്ര ചെയ്യുന്നത് (Australian Tourists India Auto Rickshaw Trip). ലളിതവും സാഹസികവുമായ ഇവരുടെ യാത്രയെ ‘യഥാർത്ഥ യാത്രാ സ്പിരിറ്റ്’ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്.
നാഗ്‌പൂർ ഹൈവേയിൽ വെച്ച് മുനവർ ഖാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഇവരെ കണ്ടുമുട്ടിയതും വീഡിയോ പകർത്തിയതും. വർണ്ണാഭമായി അലങ്കരിച്ച ഓട്ടോറിക്ഷയിൽ ബാഗുകളും മറ്റ് യാത്രാ സാമഗ്രികളുമായി ചിരിച്ചുകൊണ്ട് കൈവീശുന്ന വിദേശികളെ വീഡിയോയിൽ കാണാം. മധ്യ ഇന്ത്യയിലൂടെയും ഹൈവേകളിലൂടെയും കടന്നുപോയ ഇവർ കിഴക്കൻ തീരത്തെ പ്രശസ്തമായ ബോറ ഗുഹകളും സന്ദർശിച്ചാണ് യാത്ര തുടരുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. “ഇതാണ് യഥാർത്ഥ ജീവിതം ആസ്വദിക്കുക എന്നാൽ,” എന്നാണ് ഒരാൾ കുറിച്ചത്. ആഡംബരങ്ങളില്ലാതെയും കുറഞ്ഞ ബജറ്റിലും ഇന്ത്യയെ അടുത്തറിയാനുള്ള ഇവരുടെ ശ്രമത്തെ പലരും പുകഴ്ത്തി.
വിദേശികൾക്ക് ഇന്ത്യയിൽ ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ സാധിക്കുമെങ്കിലും ചില നിയമപരമായ നൂലാമാലകളുണ്ട്. സാധുവായ ഡ്രൈവിംഗ് ലൈസൻസിനൊപ്പം ലൈറ്റ് മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ത്രീ-വീലർ വിഭാഗത്തിലുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റും കൈവശം വയ്ക്കണം. പാസ്‌പോർട്ട്, വിസ, വാഹനത്തിന്റെ രേഖകൾ എന്നിവയും നിർബന്ധമാണ്. സാധാരണയായി സംഘടിത ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിദേശികൾ സ്വകാര്യ യാത്രകൾക്കായി ഓട്ടോറിക്ഷകൾ വാടകയ്‌ക്കെടുക്കുന്നത്. എന്നാൽ ഇത് വാണിജ്യ ആവശ്യങ്ങൾക്കോ യാത്രക്കാരെ കയറ്റാനോ ഉപയോഗിക്കാൻ പാടില്ല. ഓരോ സംസ്ഥാനത്തെയും ഗതാഗത നിയമങ്ങളിൽ മാറ്റമുണ്ടാകാമെന്നതിനാൽ രജിസ്റ്റർ ചെയ്ത ഏജൻസികൾ വഴി മാത്രം വാഹനങ്ങൾ എടുക്കുന്നതാണ് സുരക്ഷിതം.
View this post on Instagram
Summary: Two Australian tourists from Perth have gone viral for driving an auto-rickshaw 2,700 km from Kochi to Jaisalmer. Social media users praised their adventurous spirit and unconventional travel style. While foreigners can rent rickshaws, they need an International Driving Permit and must ensure the vehicle is used for personal travel through registered operators.

