കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്.(Huge spirit haul in Payyannur 7000 liters seized from lorry secret compartments)
മംഗലാപുരത്തു നിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഓണക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലുള്ള പ്രധാന കണ്ണികളെക്കുറിച്ചും കടത്തുസംഘത്തെക്കുറിച്ചും എക്സൈസ് വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
The Excise team seized 7,000 liters of illegal spirit along with a lorry in Payyannur, Kannur. Hidden inside secret compartments of the vehicle, the consignment was dispatched from Mangalore allegedly targeting illicit liquor production for the upcoming Onam season.


