കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നത്.(High Court Allows ED Probe In CMRL Case)
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് തടയണമെന്നുമാണ് സിഎംആർഎൽ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജിക്കാരുടെ വാദങ്ങൾ കോടതി തള്ളി. ഇതോടെ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കൂടുതൽ സജീവമാകും. വീണയ്ക്കടക്കം ഉടൻ സമൻസ് ലഭിച്ചേക്കും.
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് മരവിപ്പിക്കണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ അഭ്യർത്ഥനയും കോടതി നിരസിച്ചു. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും, കമ്പനി എംഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഈ വിധി മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഹർജി തള്ളിയതോടെ അന്വേഷണം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇഡിക്ക് സാധിക്കും.
Story Summary
The Kerala High Court has dismissed the petition filed by CMRL and its MD, Shashidharan Kartha, seeking to halt the Enforcement Directorate’s (ED) investigation into the monthly payoff case. By rejecting the plea, which claimed the federal investigation violated fundamental rights, the court has paved the way for the ED to continue its probe into the matter.

