Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeKeralaCMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ...

CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ ED, നിർണ്ണായക നീക്കം | ED To Inspect T Veena Locker

🎙️ Latest Podcast

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഈ ലോക്കറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. (ED To Inspect T Veena Locker In CMRL Exalogic Deal Probe)

തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ നിർണ്ണായക നീക്കം. കേസിൽ അന്തിമ വിധി വരും വരെ റെയ്ഡ്, ചോദ്യം ചെയ്യൽ തുടങ്ങിയ തുടർനടപടികൾ വിലക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് വേണമെന്നുമാണ് സി.എം.ആർ.എല്ലിന്റെ ആവശ്യം.

എന്നാൽ, സി.എം.ആർ.എല്ലിന്റെ അപ്പീലിനെ ശക്തമായി എതിർക്കാനാണ് ഇ.ഡിയുടെ തീരുമാനം. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അന്വേഷണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇ.ഡി വ്യക്തമാക്കി. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെ, ടി. വീണയെ നേരിട്ട് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഇ.ഡി സജീവമാക്കിയിട്ടുണ്ട്.

Story Summary

The Enforcement Directorate (ED) has decided to inspect the bank locker of T. Veena as part of its ongoing investigation into the CMRL-Exalogic financial deal. While CMRL has approached the High Court seeking a stay on all investigative proceedings until a final verdict on their appeal, the ED is preparing to oppose this and move forward with the probe, including plans to summon Veena for questioning.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.