കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് ഇഡിക്ക് അനുകൂലമായത്. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് ഇസിഐആർ രജിസ്റ്റർ ചെയ്തില്ല എന്നത് തടസ്സമല്ലെന്നും, സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ഹൈക്കോടതി വിധി വന്നതോടെ കേസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി വീണ വിജയൻ, സിഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി ഉടൻ നോട്ടീസ് അയച്ചേക്കും.
Story Summary
Following the Kerala High Court’s decision allowing the investigation into the CMRL-Exalogic monthly pay-off case, the Enforcement Directorate has accelerated its proceedings. The ED is set to issue notices to Veena Vijayan and other company officials, focusing on alleged money laundering involving payments for services that were reportedly never rendered.

