HomeKerala'എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്,അങ്ങനെ ശീലിച്ചു പോയി':...

‘എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്,അങ്ങനെ ശീലിച്ചു പോയി’: MM മണിക്ക് മറുപടി നൽകാനില്ലെന്ന് വനംമന്ത്രി | Forest Minister Shibu Baby John

തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി രംഗത്തെത്തിയ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം എം മണിക്ക് മറുപടിയുമായി വനം മന്ത്രി ഷിബു ബേബി ജോൺ. പ്രായം പരിഗണിച്ചാണ് താൻ കൂടുതൽ പ്രതികരണങ്ങൾ നടത്താനില്ലെന്നും, അദ്ദേഹത്തിന് മറുപടി നൽകി സമയം കളയാനില്ലെന്നും മന്ത്രി വ്യക്തമാക്കി.(Forest Minister Shibu Baby John Retaliates Against CPM Leader MM Mani Controversial Remarks)

അദ്ദേഹത്തിന്റെ പ്രായം വെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അദ്ദേഹത്തിന് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി, ഷിബു ബേബി ജോൺ പരിഹസിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കുമെന്നും പൊലീസുകാരും ഫോറസ്റ്റുകാരും തങ്ങൾക്ക് പുല്ലാണെന്നുമുള്ള മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കർഷകസംഘം നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഓർക്കണമെന്ന മണിയുടെ വിവാദ പരാമർശം.

Story Summary

Forest Minister Shibu Baby John dismissed CPM leader M M Mani’s abusive statements against forest officials, stating that he is ignoring the remarks out of respect for Mani’s age. The minister remarked that standing up and hurling abuses has become a habit for Mani, and he has better things to focus on.

Clickable Info Box