HomeKeralaശ്രീനാദേവി കുഞ്ഞമ്മയുൾപ്പെട്ട റേഷൻ കാർഡ് തർക്കം: അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിനോട് നിർദേശിച്ച്...

ശ്രീനാദേവി കുഞ്ഞമ്മയുൾപ്പെട്ട റേഷൻ കാർഡ് തർക്കം: അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിനോട് നിർദേശിച്ച് ഹൈക്കോടതി | Ration Card Dispute

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം. റേഷൻ കാർഡിന്റെ ഉടമയായിരുന്ന പരേതയായ സ്ത്രീയുടെ മകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Ration Card Dispute Involving Sreena Devi Kunjamma, High Court Restrains Police Interference)

വിഷയത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂർ എസ്എച്ച്ഒ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീനാദേവി കുഞ്ഞമ്മ വ്യാജരേഖകൾ ചമച്ച് തങ്ങളുടെ റേഷൻ കാർഡിൽ അനധികൃതമായി പേര് ചേർത്തുവെന്നാണ് കുടുംബത്തിന്റെ പരാതി.

ഇതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കത്തിലാണ് പൊലീസിന് കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്. റേഷൻ കാർഡിൽ വ്യാജരേഖകൾ നൽകി പേര് ചേർത്തെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, അടൂർ പൊലീസ് സംഭവത്തിൽ റേഷനിങ്ങ് ഇൻസ്പെക്ടറോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.

Story Summary

The Kerala High Court has directed the police not to unnecessarily interfere in a ration card dispute involving Sreena Devi Kunjamma. The order came on a petition filed by the son of the deceased woman who originally owned the ration card. The family alleges that Sreena Devi Kunjamma forged documents to illegally add her name to their ration card.

Clickable Info Box