വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad)
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾക്കിടയിലാണ് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് പോസ്റ്ററുകൾ ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ വയനാട്ടിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററുകളിലുള്ളത്.
രാഹുലിനും പ്രിയങ്കയ്ക്കും കേരളം മാപ്പ് നൽകില്ലെന്നും, വയനാടിനെ ഇരുവരും ഇനി മറന്നേക്കൂ എന്നും, അടുത്ത തവണ ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. പോസ്റ്റർ വിവാദം കത്തിയതോടെ ഗ്രൂപ്പുകൾ പരസ്പരം സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുകയാണ്.
Story Summary
The Congress high command has taken strict note of defamatory posters appearing against Rahul Gandhi and Priyanka Gandhi in Wayanad amid the ongoing Chief Minister dispute. Following a complaint by MLA T Siddique, the Kalpetta police registered a case, while the incident has triggered a blame game between KC Venugopal and VD Satheesan factions within the party.

