Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKerala'ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയായി': A പത്മകുമാറിനെയും വിമർശിച്ച് CPM...

‘ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയായി’: A പത്മകുമാറിനെയും വിമർശിച്ച് CPM പത്തനംതിട്ട ജില്ലാ കമ്മിറ്റി | Pathanamthitta CPM Committee

🎙️ Latest Podcast

പത്തനംതിട്ട: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡ് മുൻ നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമർശനം. എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച ‘ആഗോള അയ്യപ്പ സംഗമം’ വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.(Pathanamthitta CPM Committee slams Global Ayyappa Sangamam and questions silence on A Padmakumar)

തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട ഭൂരിഭാഗം പ്രതിസന്ധികൾക്കും ഈ സംഗമമാണ് വഴിമരുന്നിട്ടതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടിയുടെ അടിസ്ഥാന വർഗ്ഗ നിലപാടുകൾക്കും പ്രത്യയശാസ്ത്രത്തിനും വിരുദ്ധമായ ഇത്തരം നടപടികൾ, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ടിയിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ പൂർണ്ണമായി പ്രതികൂലമാക്കി മാറ്റിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണത്തിൽ പാർട്ടി സ്വീകരിച്ച നിസ്സംഗതയ്ക്കെതിരെയും യോഗത്തിൽ ചോദ്യങ്ങളുയർന്നു. ഇത്രയും ഗുരുതരമായ അഴിമതി ആരോപണം വന്നിട്ടും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നത് സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും സർക്കാർ നയങ്ങൾക്കെതിരെയും താഴെത്തട്ടിലുള്ള ഭാരവാഹികൾ പരസ്യമായി രംഗത്തുവരുന്നത് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Story Summary

The CPI(M) Pathanamthitta district committee witnessed intense criticism over the election defeat, with members blaming the government-backed Global Ayyappa Sangamam for ruining the party’s core ideology and turning prospects negative. Members also questioned the party’s silence on the gold scam allegations against former Travancore Devaswom Board President A Padmakumar.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.