കോഴിക്കോട്: മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട തട്ടിപ്പ് സംഘത്തിനെതിരെ വിദ്യാ ബാലകൃഷ്ണൻ എം എൽ എ പരാതി നൽകി. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് ഫോൺ കോൾ വന്നത്. എം.എൽ.എയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അടിയന്തര അന്വേഷണം ആരംഭിച്ചു.(Vidya Balakrishnan MLA Receives Fake Phone Call Offering Minister Post For Three Crore Rupees)
ഡൽഹിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി പദവി ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. തനിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് നിരവധി എം.എൽ.എമാരെയും സമാനമായ രീതിയിൽ ഈ തട്ടിപ്പ് സംഘം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരമെന്നും എം എൽ എ പറഞ്ഞു.
ഡൽഹിയിൽ നിന്നാണ് കാൾ വന്നതെന്ന് സൈബർ സെൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
MLA Vidya Balakrishnan received a fraudulent WhatsApp call from New Delhi, claiming to be from the Wayanad MP’s office, offering a cabinet minister post in exchange for ₹3 crores. Following a complaint filed by the MLA with the backing of party leadership, the Kozhikode Cyber Cell has initiated an investigation.


