ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിന് ഇന്ന് ഡൽഹി ജന്തർ മന്തറിൽ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ കയ്യിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.(CJP Protest At Jantar Mantar Over NEET Exam Irregularities)
ഈ സമരമുറ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ജന്തർ മന്തറിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിന് ഡൽഹി പോലീസിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികൾ അറിയിച്ചു.
അതിനിടെ, നാളെ നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ നടക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇന്ന് 5000-ഓളം കേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടത്തും. മെയ് 3-ന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ, നാളത്തെ പുനഃപരീക്ഷ അതീവ സുരക്ഷയിലാണ് നടക്കുന്നത്.
Story Summary
The Cockroach Janta Party (CJP) is set to hold a second phase of protest at Jantar Mantar today, demanding the resignation of Education Minister Dharmendra Pradhan over the NEET exam irregularities. Protesters are asked to bring plates and spoons as a symbolic gesture, while the NTA is conducting nationwide mock drills today to ensure a transparent re-exam tomorrow.

