HomeCrimeപാനൂരിലെ അധ്യാപികയുടെ മരണം: പ്രതി ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

പാനൂരിലെ അധ്യാപികയുടെ മരണം: പ്രതി ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Adithya death case

കണ്ണൂർ: പാനൂരിലെ ഗസ്റ്റ് ലക്ചറർ ആദിത്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരണ്‍, യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.(Adithya death case, CCTV Footage Shows Suspect Assaulting Adithya In Payyannur Case)

ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. മകൾ നേരിട്ട മർദനത്തെക്കുറിച്ച് ആദിത്യയുടെ അമ്മ പാനൂർ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.

ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്ക് വഴിവെച്ചു. ആദിത്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ, മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്.

Story Summary 

The police have obtained crucial CCTV footage showing suspect Sharan assaulting teacher Adithya in Thalassery, prior to her suicide. Investigations reveal that Sharan had been harassing Adithya after she tried to end their relationship, including sending defamatory messages to her relatives, which eventually pushed her to take her own life.

WhatsApp Channel Banner

Latest updates

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു: നീരൊഴുക്ക് ശക്തം, 4...

ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ...

ഹരിപ്പാട് വീടിന് മുകളിലേക്ക് കടപുഴകി: അമ്മയും മകളും അത്ഭുതകരമായി...

ആലപ്പുഴ: കുമാരപുരത്ത് പെയ്തിറങ്ങിയ കനത്ത കാറ്റിലും മഴയിലും കൂറ്റൻ ആഞ്ഞിലിമരം വീടിന് മുകളിലേക്ക് കടപുഴകി വീണ് വൻ നാശനഷ്ടം. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ...

ലക്കിടിയിൽ അതിതീവ്ര മഴ: 24 മണിക്കൂറിനിടെ പെയ്തത് 279...

വയനാട് : ലക്കിടിയിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് അതിതീവ്ര മഴ. ശനിയാഴ്ച മാത്രം 279 മില്ലീമീറ്റർ മഴയാണ് ലക്കിടിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ലക്കിടിയിലാണ്.(Extremely...

‘ആറന്മുളയിലേക്ക് കൂടുതൽ സഹായം വേണം’: അബിൻ വർക്കി MLA...

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രളയദുരന്തത്തിലായ ആറന്മുളയ്ക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്ന് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ പ്രളയജലം മുഴുവൻ ആറന്മുള പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിന്...

‘സമാധാന കരാറിന് ധാരണയായി, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കും’:...

വാഷിംഗ്ടൺ: ഇറാന് നേരെ നടത്താനിരുന്ന അടിയന്തര ആക്രമണങ്ങൾ നിർത്തിവെച്ചതായി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്റാനുമായി അടിയന്തര സമാധാന കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ട്രംപ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....