Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala
HomeNationalധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് CJP പ്രക്ഷോഭം ശക്തമാക്കുന്നു: അഭിജിത് ദീപ്‌കേ...

ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് CJP പ്രക്ഷോഭം ശക്തമാക്കുന്നു: അഭിജിത് ദീപ്‌കേ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും | CJP Intensifies Nationwide Protest

🎙️ Latest Podcast

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രക്ഷോഭം കടുപ്പിക്കുന്നു. ഡൽഹിയിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെ, സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രി ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ ജൂൺ 13 മുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.(CJP Intensifies Nationwide Protest Demanding Education Minister Resignation)

പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. രാജ്യത്തെ യുവാക്കളെ അണിനിരത്തി വൻ പ്രക്ഷോഭമാണ് സിജെപി ലക്ഷ്യമിടുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സിജെപി വെബ്സൈറ്റിൽ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ലക്ഷക്കണക്കിന് ആളുകൾ ഒപ്പുവെച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ മൂന്ന് കോടിയോളം പേർ സിജെപിയെ പിന്തുടരുന്നുണ്ട്.

കേന്ദ്ര സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടിലാണ്. പരീക്ഷാ നടത്തിപ്പ് സ്വയംഭരണാധികാരമുള്ള സംവിധാനമാണെന്നും, പിഴവുകൾക്ക് മന്ത്രിയെ കുറ്റപ്പെടുത്താനാവില്ലെന്നും മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. അതേസമയം, കോൺഗ്രസ് ഈ പ്രക്ഷോഭത്തിൽ നിന്ന് അകലം പാലിക്കുകയാണ്.

Story Summary

The ‘Cockroach Janta Party’ (CJP) is intensifying its nationwide protest demanding the resignation of Education Minister Dharmendra Pradhan over the NEET and CBSE exam paper leak controversy. Led by Abhijit Deepke, the CJP plans to expand its agitation across various states if the minister does not resign within their one-week deadline, while the central government maintains its stance of supporting the minister.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.