Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaമിഠായി വിതരണ വിവാദം: എംഎൽഎയുടെ പെരുമാറ്റം പക്വതയില്ലായ്മയെന്ന് മന്ത്രി കെ.എ. തുളസി...

മിഠായി വിതരണ വിവാദം: എംഎൽഎയുടെ പെരുമാറ്റം പക്വതയില്ലായ്മയെന്ന് മന്ത്രി കെ.എ. തുളസി | Minister Thulasi

🎙️ Latest Podcast

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ എംഎൽഎ വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട പക്വത എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ മാന്യത കണക്കിലെടുത്താണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. തിരക്കുണ്ടായിരുന്നു എന്ന എംഎൽഎയുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister Thulasi Criticizes MLA V Muraleedharan Over Sweet Distribution Controversy)

വിവാദങ്ങൾക്ക് മറുപടിയുമായി വി. മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. താൻ സ്വന്തം നിലയ്ക്കാണ് കുട്ടികൾക്കായി മിഠായി വാങ്ങി നൽകിയതെന്നും, വേഗത്തിൽ വിതരണം പൂർത്തിയാക്കാനാണ് മേശപ്പുറത്ത് മിഠായി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ജാതി വിദ്വേഷമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ വിഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ തല്ലിത്തകർത്തവർ തന്നെ ‘സംസ്കാരം’ പഠിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും എംഎൽഎ കുറിപ്പിൽ പരിഹസിച്ചു.

Story Summary

Minister K.A. Thulasi has criticized MLA V. Muraleedharan for his “immature” behavior during a school sweet distribution event, dismissing his excuse of being in a hurry. In response, Muraleedharan slammed the CPM for allegedly injecting “caste hatred” into the incident and criticized media outlets for spreading misinformation, asserting that he will not accept lessons on “culture” from those who have engaged in legislative vandalism.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.