Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeCrime16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 58 വർഷം കഠിനതടവ് | Parassala...

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 58 വർഷം കഠിനതടവ് | Parassala POCSO Case

🎙️ Latest Podcast

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. പാറശാല മുരിയങ്കര സ്വദേശി അരുൺ എന്ന ‘അച്ചു’ (29) വിനെ 58 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. അതിവേഗ പോക്സോ കോടതി ഒന്നാം ജഡ്ജി കെ.എം. സുജയാണ് വിധി പുറപ്പെടുവിച്ചത്.(Parassala POCSO Case Conviction 58 Years Imprisonment)

വീട്ടുജോലിക്കായി അമ്മ വീടിന് പുറത്തുപോയിരുന്ന സമയത്താണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ അമ്മയെയും കുട്ടിയെയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് കുട്ടി ഗർഭിണിയാവുകയും ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

വിചാരണയ്ക്കിടെ, ഈ കേസിൽ പ്രതി അരുൺ അല്ലെന്നും മറ്റൊരാളാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിഎൻഎ പരിശോധന ഫലം നിർണ്ണായക തെളിവായി സ്വീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Story Summary

A 29-year-old man from Parassala has been sentenced to 58 years of rigorous imprisonment by the Neyyattinkara POCSO court for sexually assaulting and impregnating a 16-year-old girl. The conviction was secured primarily through DNA evidence, despite the defense’s attempt to dispute the identity of the accused.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.