Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeNational'മോദി എന്റെ നല്ല സുഹൃത്ത്', ഇന്ത്യ യുഎസ് നയങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു;...

‘മോദി എന്റെ നല്ല സുഹൃത്ത്’, ഇന്ത്യ യുഎസ് നയങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു; ഡോണൾഡ് ട്രംപ് | India US Strategic Partnership

🎙️ Latest Podcast

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ ഉടൻ തന്നെ ഒപ്പുവയ്ക്കാനാകുമെന്നാണ് കരുതുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ( India US Strategic Partnership). വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് ട്രംപ് മനസ്സ് തുറന്നത്. വർഷങ്ങളായി യുഎസ് നയങ്ങളെ ഇന്ത്യ ചൂഷണം ചെയ്യുകയായിരുന്നെന്നും ഉയർന്ന തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും ട്രംപ് അവകാശപ്പെട്ടു. അവർ നമുക്ക് മേൽ വൻതോതിൽ നികുതി ചുമത്തി, എന്നാൽ തിരികെ ഒന്നും നൽകിയതുമില്ലെന്നും ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണെന്നും ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ അമേരിക്ക വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി യുഎസ് സംഘം ഈ ആഴ്ച തുടക്കത്തിൽ ഇന്ത്യയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ത്യയടക്കം 54 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 ശതമാനം അധിക നികുതി ചുമത്താൻ ആലോചിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ചതാണെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് യുഎസ് വാദം. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, ഇസ്രായേൽ, ജപ്പാൻ, ഓസ്‌ട്രേലിയ, ഖത്തർ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.

Summary: US President Donald Trump stated that Indian Prime Minister Narendra Modi is a “good friend” and expressed optimism about signing a bilateral trade deal soon. However, speaking at the White House, Trump criticized India’s past trade policies, claiming that India had exploited US policies for years by imposing high tariffs without giving much in return. His remarks came shortly after the US administration announced plans to impose an additional 12.5% tax on imports from 54 countries, including India, China, and Russia, citing investigations into forced labor practices.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.