Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaലോറിക്ക് പിന്നിൽ കാറിടിച്ചു: മലപ്പുറത്ത് 3 പേർക്ക് ദാരുണാന്ത്യം | Three Dead...

ലോറിക്ക് പിന്നിൽ കാറിടിച്ചു: മലപ്പുറത്ത് 3 പേർക്ക് ദാരുണാന്ത്യം | Three Dead In Car Accident

🎙️ Latest Podcast

മലപ്പുറം: ദേശീയപാത 66-ൽ തേഞ്ഞിപ്പാലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.(Three Dead In Car Accident At Thenjipalam Kohinoor)

രാത്രി 11.40-ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന സംഘം കോഹിനൂരിൽ എത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Summary

Three people, including a couple, died in a tragic car accident at Kohinoor, Thenjipalam, on National Highway 66 late Thursday night. The car, traveling from Kozhikode to Thrissur, rammed into a parked lorry amidst heavy rain, resulting in the immediate death of the Thrissur-based victims after rescue efforts proved futile.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.