Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaമണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം: 8ഓളം വാഹനങ്ങൾക്കെതിരെ...

മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം: 8ഓളം വാഹനങ്ങൾക്കെതിരെ നടപടി, പിഴ ചുമത്തി | Mannarkkad School Bus Accident

🎙️ Latest Podcast

പാലക്കാട്: തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ ഡോർ ഓടിക്കൊണ്ടിരിക്കെ തെറിച്ചു വീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി തുടങ്ങി. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്തതായും 30,000 രൂപ പിഴ ചുമത്തിയതായും മണ്ണാർക്കാട് എംവിഡി ഇൻസ്‌പെക്ടർ അറിയിച്ചു.(Mannarkkad School Bus Accident, MVD Action Against Mannarkkad School Bus After Door Fell Off)

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപാണ് ഇത്തരമൊരു അപകടം സംഭവിച്ചത്. ഇത് പരിശോധനാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായ പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയാണ് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നതെന്ന് എംവിഡി കണ്ടെത്തി.

ഡോർ തെറിച്ചുവീണ സമയത്ത് റോഡിൽ കുട്ടികളോ മറ്റ് യാത്രക്കാരോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. അടിയന്തര സാഹചര്യത്തിൽ പകരമായി എത്തിച്ച ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Story Summary

The Motor Vehicle Department (MVD) has initiated strict action against Deshabandhu School in Mannarkkad after a school bus door fell off while in motion. Eight vehicles were fined, and cases were registered due to the lack of valid permits, insurance, and fitness certificates, prompting a full inspection of the school’s entire fleet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.