കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് അന്വേഷണത്തിന്റെ പരിധി നിശ്ചയിക്കുന്നതിനും മുൻപ് തയ്യാറാക്കിയ കേസ് ഫയലുകൾ വിശദമായി പരിശോധിക്കുന്നതിനുമായി പ്രത്യേക സംഘം ഇന്ന് വടകരയിൽ യോഗം ചേരും.(Kafir Screenshot Controversy Vatakara SIT Investigation)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പുറത്തുവന്ന സ്ക്രീൻഷോട്ട് വലിയ കോളിളക്കമാണ് വടകരയിൽ സൃഷ്ടിച്ചത്. കേസിൽ തുടക്കത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെയാണ് പോലീസ് പ്രതിചേർത്തത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണനാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഈ കണ്ടെത്തലിന് ശേഷം അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോയിരുന്നില്ലെന്ന ആക്ഷേപങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക സംഘം തീരുമാനിച്ചിരിക്കുന്നത്.
Story Summary
A special investigation team (SIT) is set to meet in Vatakara today to intensify the probe into the controversial “Kafir” screenshot case that rocked the recent Lok Sabha election campaign. While initial investigations led to the identification of a DYFI activist as the first person to post the screenshot, the investigation had stalled, and today’s meeting aims to finalize the scope of a renewed and thorough inquiry.

